മസിക്കറ്റില്‍ പാര്‍പ്പിടമേഖലയില്‍ കെട്ടിടങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

രാജ്യത്തിന്റെ പല ഭാഗത്തും ആരെല്ലാം താമസിക്കണം എന്നത് സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
 

പാര്‍പ്പിടമേഖലയില്‍ കെട്ടിടങ്ങള്‍ അനധികൃതമായി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതിന് എതിരെ മുന്നറിയിപ്പുമായി മസ്‌കറ്റ് മന്‍സിപാലിറ്റി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആണ് രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മാത്രമല്ല സാമൂഹമായ പ്രത്യാഘാതങ്ങളും ഉണ്ടായിരിക്കും. എന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.


രാജ്യത്തിന്റെ പല ഭാഗത്തും ആരെല്ലാം താമസിക്കണം എന്നത് സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്നും നിയമം ലംഘിച്ച് താമസിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. പാര്‍പ്പിടമേഖലയിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം നഗരത്തിന്റെ പൊതുവായ മുഖം കാത്തുസൂക്ഷിക്കുന്നതിന് ഇത് കാരണമാകും.
സീബ്, ബോഷര്‍, ഖുറിയാത്ത്, അല്‍ അമിറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിശ്ചിത റോഡുകളില്‍ മാത്രമാണ് കിന്‍ഡര്‍ഗാര്‍ട്ടനുകള്‍, സ്വകാര്യ സ്‌കൂളുകള്‍, വനിതകള്‍ക്കുള്ള സലൂണുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, റീട്ടെയില്‍ തുണിക്കടക എന്നിവയക്കായി മാത്രം മാറ്റിയിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുള്ളൂ. അല്ലാതെ താമസിക്കുന്നത് അനുവദിക്കില്ല.