സ്വകാര്യ മേഖലയിലെ കൈക്കൂലി ഇടപാടകള്‍ ഇനി കടുത്ത ക്രിമിനല്‍ കുറ്റം
സ്വകാര്യ മേഖലയിലെ കൈക്കൂലി ഇടപാടകള്‍ ഇനി കടുത്ത ക്രിമിനല്‍ കുറ്റം
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍, കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സാധാരണ ജീവനക്കാര്‍ എന്നിവരെല്ലാം ഈ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും
പുതിയ ഭേദഗതി പ്രകാരം ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍, സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയിലെ കൈക്കൂലി ഇടപാടുകള്‍ ഇനിമുതല്‍ കടുത്ത ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
സ്വകാര്യ മേഖലയിലെ അഴിമതിയും കൈക്കൂലിയും തടയുന്നതിനായി നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി ഒമാന്‍. രാജ്യത്തെ അഴിമതിവിരുദ്ധ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ഭേദഗതി പ്രകാരം ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍, സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയിലെ കൈക്കൂലി ഇടപാടുകള്‍ ഇനിമുതല്‍ കടുത്ത ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍, കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സാധാരണ ജീവനക്കാര്‍ എന്നിവരെല്ലാം ഈ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. ഔദ്യോഗികമായ ഒരു ജോലി ചെയ്യുന്നതിനോ ചെയ്യാതിരിക്കുന്നതിനോ വേണ്ടി നേരിട്ടോ അല്ലാതെയോ സമ്മാനങ്ങള്‍, വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും ഈ നിയമപ്രകാരം പൂര്‍ണ്ണമായും കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് കഠിനമായ ശിക്ഷകളാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.