കുവൈത്തിലെ നഴ്‌സിങ് മേഖലയിലെ ജീവനക്കാര്‍ക്ക് ബോണസിലും അലവന്‍സിലും വര്‍ദ്ധന

തൊഴില്‍ തസ്തികകളുടെ സാങ്കേതിക നിലവാരം ഉയര്‍ത്തുന്നതിനും സംയുക്ത ജോബ് ടൈറ്റിലുകള്‍ നടപ്പിലാക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

 

തസ്തികകള്‍, തൊഴില്‍ പരിചയം, പ്രൊമോഷനുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

കുവൈത്തിലെ നഴ്സിംഗ്, മിഡ്വൈഫറി മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാസ അലവന്‍സുകളിലും ബോണസുകളിലും കാര്യമായ വര്‍ധനവ് വരുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി പുറപ്പെടുവിച്ചു. തസ്തികകള്‍, തൊഴില്‍ പരിചയം, പ്രൊമോഷനുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

തൊഴില്‍ തസ്തികകളുടെ സാങ്കേതിക നിലവാരം ഉയര്‍ത്തുന്നതിനും സംയുക്ത ജോബ് ടൈറ്റിലുകള്‍ നടപ്പിലാക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്. ജോലി സ്വഭാവ അലവന്‍സ്, ജോബ് ലെവല്‍ ബോണസ്, പ്രോത്സാഹന അലവന്‍സ്, ക്ഷാമബത്ത, ഷിഫ്റ്റ് അലവന്‍സ്, സൂപ്പര്‍വിഷന്‍ അലവന്‍സ്, ട്രെയിനിംഗ് അലവന്‍സ്, ഓണ്‍-കോള്‍ അലവന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രതിമാസ അലവന്‍സുകള്‍.