കള്ളപ്പണം, ഭീകരവാദം ; യുഎഇയില്‍ പിഴയായി പിടിച്ചത് 11.5 കോടി ദിര്‍ഹം

2020 മുതല്‍ 899 കുറ്റവാളികളെ യുഎഇ കൈമാറി
 

കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിന് സഹായം നല്‍കുന്നതിനുമെതിരെ ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രം യുഎഇ 11.5 കോടി ദിര്‍ഹം പിഴ ചുമത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.6 കോടി ദിര്‍ഹമായിരുന്നു.

2020 മുതല്‍ 899 കുറ്റവാളികളെ യുഎഇ കൈമാറി. അതില്‍ 43 പേര്‍ കള്ളപ്പണം വെളുപ്പിച്ചവരും 10 പേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയവരുമാണ്.