ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യന്‍ സാഹചര്യവും ചര്‍ച്ചയാകും ; ഒമാന്‍ ഭരണാധികാരി ബ്രിട്ടനിലേക്ക്
ഒമാനും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
Updated: Sep 5, 2026, 13:05 IST
ഒമാന്‍ ഭരണാധികാരിയെ ചാള്‍സ് രാജാവും കാമില രാഞ്ജിയും വിന്‍ഡ്‌സര്‍ കാസിലില്‍ സ്വീകരിക്കും.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്ഷണപ്രകാരം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒക്ടോബര്‍ 20 മുതല്‍ 22 വരെ ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനില്‍ എത്തുന്ന ഒമാന്‍ ഭരണാധികാരിയെ ചാള്‍സ് രാജാവും കാമില രാഞ്ജിയും വിന്‍ഡ്‌സര്‍ കാസിലില്‍ സ്വീകരിക്കും.
ഒമാനും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിരോധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്‌കാരം, നയതന്ത്രം തുടങ്ങിയ മേഖലകളിലെ സഹകരണം സന്ദര്‍ശനത്തില്‍ പ്രധാനമായി ചര്‍ച്ചയാകും.
പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് സുല്‍ത്താന്റെ ബ്രിട്ടന്‍ സന്ദര്‍ശനം.