ഓസ്ട്രേലിയയില്‍ ബൈക്ക് അപകടം ; മലയാളി മരിച്ചു

അപകട സമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു.

 
ഡിസംബര്‍ 22ന് രാത്രിയില്‍ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം.

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് തീക്കോയി പനയ്ക്കക്കുഴിയില്‍ ആഷില്‍ (24) മരിച്ചു. ഡിസംബര്‍ 22ന് രാത്രിയില്‍ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
അപകട സമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പിതാവ് റോയല്‍ തോമസ്.
അമ്മ അങ്കമാലി പൂതംകുറ്റി പടയാട്ടില്‍ കുടുംബാംഗം ഷീബ സ്റ്റീഫന്‍. സഹോദരന്‍ ഐന്‍സ് റോയല്‍.
പെര്‍ത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ് റോയല്‍
ഫ്ളയിങ് ക്ലബില്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.