ഖത്തറിലെ ഹൈവേകളില്‍ ഇനി വേഗം കൂട്ടിയാലും കുറച്ചാലും ശ്രദ്ധിക്കണം

ഹൈവേകളില്‍ കുറഞ്ഞതും കൂടിയതുമായ വേഗ പരിധി നിശ്ചയിക്കാനാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.

 

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം 90 ദിവസം വരെ പിടിച്ചെടുക്കുകയും ചെയ്യും.

ഖത്തറിലെ ഹൈവേകളില്‍ ഇനി വേഗം കൂട്ടിയാലും കുറച്ചാലും ശ്രദ്ധിക്കണം. അനുവദനീയമായതിലും കുറഞ്ഞ വേഗത്തില്‍ വാഹനമോടിച്ചാലും പിഴയുണ്ടാകും. 
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം 90 ദിവസം വരെ പിടിച്ചെടുക്കുകയും ചെയ്യും. ഡിസംബര്‍ 19 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ ട്രാഫിക് നിയമം വാഹനമോടിക്കുന്നവരുടെ ശീലങ്ങളില്‍ സമൂല മാറ്റം വരുത്തും.

ഹൈവേകളില്‍ കുറഞ്ഞതും കൂടിയതുമായ വേഗ പരിധി നിശ്ചയിക്കാനാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.