ആപ്പിലൂടെ യുഎഇയില്‍ ബാങ്ക് അക്കൗണ്ട് തുറന്നു; രണ്ട് മാസത്തിന് ശേഷം ഇന്ത്യന്‍ പ്രവാസിക്ക് ലഭിച്ചത് 5 കോടി രൂപയുടെ സമ്മാനം

ഷാര്‍ജ ഇസ്ലാമിക് ബാങ്ക് തങ്ങളുടെ വാക്ക് പാലിക്കുകയും എന്റെ ഒരു വലിയ ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.

 

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വന്‍ തുകകളും ആഡംബര സമ്മാനങ്ങളും നല്‍കുന്ന ഷാര്‍ജ ഇസ്ലാമിക് ബാങ്കിന്റെ സമ്പാദ്യാനുകൂല്യ പദ്ധതിയുടെ ഭാഗമായാണ് ഈ അപ്രതീക്ഷിത ഭാഗ്യം ഷജീറിനെ തേടിയെത്തിയത്.

അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിക്ക് ഷാര്‍ജ ഇസ്ലാമിക് ബാങ്കിന്റെ 'മില്യണയര്‍ കാമ്പയിന്‍' വഴി 20 ലക്ഷം ദിര്‍ഹം (ഏകദേശം 5.15 കോടി രൂപ) ബമ്പര്‍ സമ്മാനമായി ലഭിച്ചു. ഷജീര്‍ വെംഗ എന്ന മുപ്പത്തിനാലുകാരനാണ് ഈ വന്‍ തുക സ്വന്തമാക്കിയത്. രണ്ട് മാസം മുന്‍പ് ബാങ്കിന്റെ ഡിജിറ്റല്‍ ആപ്പ് വഴി ഒരു സേവിങ്‌സ് അക്കൗണ്ട് തുറന്നതോടെയാണ് ഷജീര്‍ ഈ സമ്മാനത്തിന് അര്‍ഹനായത്.


തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വന്‍ തുകകളും ആഡംബര സമ്മാനങ്ങളും നല്‍കുന്ന ഷാര്‍ജ ഇസ്ലാമിക് ബാങ്കിന്റെ സമ്പാദ്യാനുകൂല്യ പദ്ധതിയുടെ ഭാഗമായാണ് ഈ അപ്രതീക്ഷിത ഭാഗ്യം ഷജീറിനെ തേടിയെത്തിയത്. ഷജീറിനൊപ്പം യുഎഇ സ്വദേശിയായ മോസ ബുട്ടി എന്നയാള്‍ക്ക് ബിഎംഡബ്ല്യു എക്‌സ്എം കാറും മറ്റ് 40 ഓളം പേര്‍ക്ക് വിവിധ ക്യാഷ് പ്രൈസുകളും ലഭിച്ചിട്ടുണ്ട്.
ഇത് ജീവിതം മാറ്റിമറിച്ച സമ്മാനമെന്ന് പ്രവാസി യുവാവ്. താന്‍ ഏറെക്കാലമായി കൊണ്ടുനടന്ന ഒരു സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഈ സമ്മാന പദ്ധതിയെക്കുറിച്ച് മുന്‍പ് അറിഞ്ഞിരുന്നപ്പോള്‍ എന്നെങ്കിലും ഇതിലൊരു വിജയിയാകാന്‍ കഴിയുമെന്ന് ഞാന്‍ എപ്പോഴും പ്രത്യാശിച്ചിരുന്നു. ഈ 20 ലക്ഷം ദിര്‍ഹം തന്റെ ജീവിതം തന്നെ മാറ്റിമറിക്കും. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ നടത്താനും നാട്ടിലുള്ള തന്റെ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാനും ഈ തുക സഹായിക്കും. ഷാര്‍ജ ഇസ്ലാമിക് ബാങ്ക് തങ്ങളുടെ വാക്ക് പാലിക്കുകയും എന്റെ ഒരു വലിയ ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.