റിയാദിന് സമീപം ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ; രണ്ടു പേര്‍ക്ക് പരിക്കേറ്റതായി സൗദി അറേബ്യ

റിയാദിന്റെ തെക്കുകിഴക്ക് അല്‍ ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ച അറിയിച്ചു.

 

സൗദി വ്യോമ പ്രതിരോധ സേന ചൊവ്വാഴ്ച ഒരു ബാലിസ്റ്റിക് മിസൈലും പത്തു ഡ്രോണുകളുമാണ് തടഞ്ഞു നശ്ചിപ്പിച്ചത്.

സൗദി തലസ്ഥാനമായ റിയാദിന്റെ തെക്കുകിഴക്ക് അല്‍ ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ച അറിയിച്ചു.
ഡ്രോണ്‍ ശകലങ്ങള്‍ മൂന്നു വീടുകളിലും വാഹനങ്ങളിലും പതിച്ചു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൂന്നു വീടുകള്‍ക്കും ഏതാനും വാഹനങ്ങള്‍ക്കും നാശനഷ്ടമുണഅടായതായി സൗദി അറിയിച്ചു.
അതേസമയം സൗദി വ്യോമ പ്രതിരോധ സേന ചൊവ്വാഴ്ച ഒരു ബാലിസ്റ്റിക് മിസൈലും പത്തു ഡ്രോണുകളുമാണ് തടഞ്ഞു നശ്ചിപ്പിച്ചത്.