457 തടവുകാര്‍ക്ക് മാപ്പു നല്‍കി ബഹ്റൈന്‍ രാജാവ്

മോചനം മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയായിട്ടാണ് വിലയിരുത്തുന്നത്.
 
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ തന്റെ രാജാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി 457 തടവുകാര്‍പ്പ് മാപ്പ് നല്‍കി.
രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാജാവ് കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് കല്‍പ്പന പുറപ്പെടുവിച്ചത്.
മോചനം മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയായിട്ടാണ് വിലയിരുത്തുന്നത്.