പ്രതികൂല കാലാവസ്ഥ: ബഹ്‌റൈൻ-ഖത്തര്‍ ഫെറി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ബഹ്‌റൈൻ-ഖത്തർ ഫെറി സർവീസ് പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം താല്‍ക്കാലികമായി നിർത്തിവെച്ചു. നവംബർ തുടക്കത്തില്‍ ആരംഭിച്ച സർവീസ് മുഹറഖിലെ സഅദ മറീനയെ ഖത്തറിലെ അല്‍ റുവൈസ് തുറമുഖവുമായി ബന്ധിപ്പിച്ചായിരുന്നു നടത്തിയത്.

കാലാവസ്ഥ സുരക്ഷിതമാകുന്നതുവരെ സർവീസ് നിർത്തിവെച്ചതായി കസ്റ്റമർ സർവീസ് ഏജന്റുമാർ അറിയിച്ചു

ബഹ്‌റൈൻ-ഖത്തർ ഫെറി സർവീസ് പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം താല്‍ക്കാലികമായി നിർത്തിവെച്ചു. നവംബർ തുടക്കത്തില്‍ ആരംഭിച്ച സർവീസ് മുഹറഖിലെ സഅദ മറീനയെ ഖത്തറിലെ അല്‍ റുവൈസ് തുറമുഖവുമായി ബന്ധിപ്പിച്ചായിരുന്നു നടത്തിയത്.

കാലാവസ്ഥ സുരക്ഷിതമാകുന്നതുവരെ സർവീസ് നിർത്തിവെച്ചതായി കസ്റ്റമർ സർവീസ് ഏജന്റുമാർ അറിയിച്ചു. മസാർ ആപ്ലിക്കേഷൻ വഴിയുള്ള ടിക്കറ്റ് ബുക്കിങും നിലിവില്‍ ലഭ്യമല്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ സൗകര്യമൊരുക്കി മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നതിനിടയിലാണ് ഫെറി സർവീസ് താല്‍ക്കാലികമായി റദ്ദാക്കേണ്ടി വരുന്നത്.