സുരക്ഷാ പട്രോളിങ് ശക്തമാക്കാന്‍ ബഹ്‌റൈന്‍

ബഹ്‌റൈനില്‍ മോഷണങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിപുലമായ സുരക്ഷാ സംവിധാനത്തിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്.

 

വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മോഷണങ്ങള്‍ തടയാന്‍ ബഹ്റൈനില്‍ കര്‍ശന സുരക്ഷാ നടപടി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറും പൊലീസ് പട്രോളിങ് ശക്തമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധന. കവര്‍ച്ചക്കാര്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബഹ്‌റൈനില്‍ മോഷണങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിപുലമായ സുരക്ഷാ സംവിധാനത്തിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുകയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം വ്യാപകമാക്കിയതായും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും മോഷണങ്ങള്‍ തടയാനും എല്ലാ ഗവര്‍ണറേറ്റുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് പട്രോളിംഗ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
ബഹ്റൈന്‍ നിയമപ്രകാരം മോഷണ കേസുകളിലെ പ്രതികള്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. ആയുധങ്ങളുമായി നടത്തുന്ന കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, അക്രമം, സംഘം ചേര്‍ന്നുളള മോഷണം എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം വരെയാണ് ശിക്ഷ.