യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈന്‍


യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

 

അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്‌റൈന്‍ കുറ്റപ്പെടുത്തി.

യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈന്‍. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകര്‍ക്കുന്നതുമാണ് തിങ്കളാഴ്ച നടന്ന ഡ്രോണ്‍ ആക്രമണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്‌റൈന്‍ കുറ്റപ്പെടുത്തി.


യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടണമെന്ന് ബഹ്‌റൈന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് അഭ്യര്‍ത്ഥിച്ചു. ഹോര്‍മൂസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന സമുദ്രപാതകളിലൂടെയുള്ള കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഇറാന്‍ മാനിക്കണമെന്നും ബഹ്‌റൈന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.