ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നുവെന്ന് ബഹ്‌റൈന്‍ ; കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണം
ജനവസ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നുവെന്ന് ബഹ്റൈന്‍.
Mar 8, 2026, 12:28 IST
ഇന്ന് പുലര്‍ച്ചെയോടെ രാജ്യത്തിന്റെ ആകാശപരിധിയില്‍ പ്രവേശിച്ച ഡ്രോണുകളെ കുവൈത്ത് സായുധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈനില്‍ ശുദ്ദജല പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവസ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നുവെന്ന് ബഹ്റൈന്‍. ഇന്നലെ ബഹ്റൈനില്‍ നിന്ന് അമേരിക്ക തൊടുത്ത മിസൈല്‍ ഇറാനില്‍ ശുദ്ദജല പ്ലാന്റ് തകര്‍ത്തു എന്ന് ഇറാന്‍ ആരോപിച്ചിരുന്നു.
അതേസമയം കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിട്ട ആക്രമണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയോടെ രാജ്യത്തിന്റെ ആകാശപരിധിയില്‍ പ്രവേശിച്ച ഡ്രോണുകളെ കുവൈത്ത് സായുധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.