ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ അവധി നല്‍കാന്‍ നിര്‍ദ്ദേശം

എംപി ഹസന്‍ ബുഖമ്മാസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച അടിയന്തര നിര്‍ദേശത്തിന്മേലാണ് അംഗീകാരം ലഭിച്ചത്. 

 
ramzan

ആത്മീയതയിലും പ്രാര്‍ത്ഥനയിലും മുഴുകേണ്ട ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത് നാളുകള്‍.

ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ അവധി നല്‍കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് അംഗീകാരം ലഭിച്ചത്. എംപി ഹസന്‍ ബുഖമ്മാസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച അടിയന്തര നിര്‍ദേശത്തിന്മേലാണ് അംഗീകാരം ലഭിച്ചത്. 

ആത്മീയതയിലും പ്രാര്‍ത്ഥനയിലും മുഴുകേണ്ട ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത് നാളുകള്‍. ആ സമയങ്ങളില്‍ സ്‌കൂള്‍ സംബന്ധമായ വിഷയങ്ങളില്‍ നിന്നും കുട്ടികളുടെ മനസ്സിന് മുക്തി നല്‍കി റമദാന്റെ ആത്മീയ സത്ത ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. പത്ത് ദിവസത്തെ അവധി നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് മതപരമായ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും റമദാന്റെ ആത്മീയ സത്ത പ്രാപ്യമാക്കാനും സാധിക്കും. ശൂറ കൗണ്‍സിലിലേക്ക് കൈമാറിയ നിര്‍ദേശത്തിന് എംപിമാരുടെ പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു.