വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് ബഹ്റൈന്‍ എംപിമാര്‍

വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞ ശേഷം അവ പുതുക്കുന്നതിന് തൊഴിലുടമകള്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കണമെന്നാണ് എംപിമാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം.

അബദ്ധത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിട്ടുപോവുന്നവര്‍ക്കെതിരേ അടുത്ത ദിവസം മുതല്‍ കടുത്ത നടപടികള്‍ക്ക് വിധേയരാക്കുന്നതിന് പകരം അവര്‍ക്ക് കുറച്ച് ദിവസത്തെ സാവകാശം അനുവദിക്കണമെന്നാണ് ബഹ്റൈന്‍ എംപിമാരുടെ ആവശ്യം. 

വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞ ശേഷം അവ പുതുക്കുന്നതിന് തൊഴിലുടമകള്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കണമെന്നാണ് എംപിമാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം.


എന്നാല്‍ ഇതിനോട് സര്‍ക്കാരിന് അനുകൂല സമീപനമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമകള്‍ക്ക് കാലാവധി അവസാനിക്കുന്നതിന്റെ ആറ് മാസം മുന്‍പ് മുന്‍കൂര്‍ അറിയിപ്പ് നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. അതുകൊണ്ടു തന്നെ കാലാവധി കഴിഞ്ഞാല്‍ പിന്നീട് ഗ്രേസ് കാലാവധി നല്‍കേണ്ട ആവശ്യം വരുന്നില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.