ബഹ്റൈനില്‍ വാണിജ്യ കടബാധ്യത കേസുകളില്‍പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കാലാവധി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ബഹ്റൈനില്‍ സിവിലും വാണിജ്യവും സംബന്ധിച്ച കടബാധ്യത കേസുകളില്‍ യാത്രാവിലക്കിന്റെ കാലാവധി ഒമ്പത് മാസത്തില്‍ നിന്ന് മൂന്ന് വര്‍ഷം വരെ നീട്ടാനാണ് ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നത്.

 

യാത്രാവിലക്ക് പല തവണകളായി പുതുക്കാനും പുതിയ നിയമ ഭേദഗതിയിലൂടെ കഴിയും.

ബഹ്റൈനില്‍ വാണിജ്യ കടബാധ്യത കേസുകളില്‍പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കാലാവധി വര്‍ദ്ധിപ്പിക്കാന്‍ ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നു. കടം തിരിച്ചുപിടിക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രാവിലക്ക് പല തവണകളായി പുതുക്കാനും പുതിയ നിയമ ഭേദഗതിയിലൂടെ കഴിയും.

ബഹ്റൈനില്‍ സിവിലും വാണിജ്യവും സംബന്ധിച്ച കടബാധ്യത കേസുകളില്‍ യാത്രാവിലക്കിന്റെ കാലാവധി ഒമ്പത് മാസത്തില്‍ നിന്ന് മൂന്ന് വര്‍ഷം വരെ നീട്ടാനാണ് ശൂറ കൗണ്‍സില്‍ തയ്യാറെടുക്കുന്നത്. പുതിയ ഭേദഗതിക്ക് നിയമകാര്യ കമ്മിറ്റിയുടെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. കടം വാങ്ങിയവര്‍ രാജ്യം വിടുന്നത് തടയാനും കടം നല്‍കിയവര്‍ക്ക് പണം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.