ഉച്ച വിശ്രമ സമയം നീട്ടി ബഹ്റൈന്‍
ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്.
Sep 3, 2024, 15:10 IST
ബഹ്റൈനില്‍ തുറസ്സായ സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള വേനല്‍ക്കാല തൊഴില്‍ നിരോധനം ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും. മൂന്നു മാസത്തേക്ക് ജോലി സമയം ക്രമീകരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു.
ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ നാലു വരെയാണ് ജോലി ചെയ്യുന്നതിന് നിരോധനമുള്ളത്.
നിയമ ലംഘകര്‍ക്ക് പിഴയോ മൂന്നു മാസത്തില്‍ കൂടാത്ത ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടിവരും.