തൊഴില്‍, താമസ നിയമലംഘനം: ബഹ്റൈനില്‍ 574 പ്രവാസികളെ നാടുകടത്തി
തൊഴില്‍, താമസ നിയമലംഘനം: ബഹ്റൈനില്‍ 574 പ്രവാസികളെ നാടുകടത്തി
പരിശോധനകള്‍ക്കിടയില്‍ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 62 പുതിയ തൊഴിലാളികളെക്കൂടി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബറില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,692 പരിശോധനകളാണ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്.
ബഹ്റൈനില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ക്കെതിരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കടുപ്പിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ കര്‍ശന പരിശോധനകളില്‍ പിടിയിലായ 574 പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തി. ഒക്ടോബറില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,692 പരിശോധനകളാണ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്.
പരിശോധനകള്‍ക്കിടയില്‍ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 62 പുതിയ തൊഴിലാളികളെക്കൂടി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായും കുറ്റം തെളിയിക്കപ്പെടുന്നവരെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുമെന്നും എല്‍എംആര്‍എ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും പൂര്‍ണ്ണ സഹകരണത്തോടെയാണ് മിന്നല്‍ പരിശോധനകള്‍ തുടരുന്നത്.