ബഹ്റൈന്‍ സൗദി രണ്ടാമത്തെ റെയില്‍ റോഡ് പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ വേഗത്തിലുള്ള യാത്രയ്ക്കായി ഒരു റെയില്‍വേ ട്രാക്ക് കൂടി ഉണ്ടാകുമെന്നതാണ് പ്രത്യേകത.
 

ബഹ്റൈന്‍ സൗദി രണ്ടാമത്തെ റെയില്‍ റോഡ് പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. നിലവിലെ കിങ് ഫഹദ് കോസ്വേയ്ക്ക് സമാന്തരമായിട്ടായിരിക്കും കിങ് ഹമദ് കോസ്വേ എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ പാതയുടെ നിര്‍മ്മാണവും നടക്കുക. 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ വേഗത്തിലുള്ള യാത്രയ്ക്കായി ഒരു റെയില്‍വേ ട്രാക്ക് കൂടി ഉണ്ടാകുമെന്നതാണ് പ്രത്യേകത.

സൗദി അറേബ്യയേയും ബഹ്റൈനേയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തില്‍ വാഹനങ്ങളുടെ നാലുവരി പാതകളും റെയില്‍വേയുടെ ഭാഗവും കൂടി ഉള്‍പ്പെടുന്ന തരത്തിലാണ് നിര്‍മ്മാണം നടക്കുക. ഗതാഗത കുരുക്ക് കുറയ്ക്കാനും ജിസിസിയിലുടനീളം ആളുകളേയും ചരക്കുകളും കൊണ്ടുപോകുന്നതിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ പാത ലക്ഷ്യമിടുന്നു.