ബഹ്‌റൈനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കില്‍ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉള്‍പ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാന്‍ സാധിക്കും.
Mar 27, 2025, 15:01 IST

രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പെരുന്നാള്‍ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും.
ബഹ്‌റൈനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ചെറിയ പെരുന്നാള്‍ അവധി സംബന്ധിച്ച സര്‍ക്കുലര്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പെരുന്നാള്‍ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും. എന്നാല്‍ ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കില്‍ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉള്‍പ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാന്‍ സാധിക്കും.