ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധം ; കര്‍ശന നടപടിയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്
ദൂര പഠന സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്വം കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് അഡെക് നിര്‍ദ്ദേശം നല്‍കി.
Apr 9, 2026, 13:50 IST
സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നതിന് തുല്യമായ ഗൗരവം ഇതിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് സ്‌കൂള്‍ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നതിന് തുല്യമായ ഗൗരവം ഇതിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പഠന നിലവാരം, അധ്യാപകരുടെ മികവ്, പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും നയം വ്യക്തമാക്കുന്നു. ദൂര പഠന സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്വം കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ക്ക് അഡെക് നിര്‍ദ്ദേശം നല്‍കി.