ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി കഞ്ചാവ് കടത്താനുള്ള ശ്രമം ; പ്രതി പിടിയില്‍

പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നിയമനടപടികള്‍ക്കായി മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

മൂന്ന് കിലോഗ്രാം ഭാരം വരുന്ന കഞ്ചാവ് കടത്താനുള്ള ശ്രമം ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് വിഭാഗത്തിലെ എയര്‍ കസ്റ്റംസ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി രാജ്യത്തേക്ക് മൂന്ന് കിലോഗ്രാം ഭാരം വരുന്ന കഞ്ചാവ് കടത്താനുള്ള ശ്രമം ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് വിഭാഗത്തിലെ എയര്‍ കസ്റ്റംസ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.

എയര്‍പോര്‍ട്ടില്‍ എക്‌സ്-റേ പരിശോധനയ്ക്കുശേഷം ഒരു യാത്രക്കാരന്റെ ബാഗിനെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നുകയും യാത്രക്കാരനെ റെഡ് ലെയിനിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നിയമനടപടികള്‍ക്കായി മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.