ഒമാന്‍ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചില്‍ തുടരുന്നു
ഒമാന്‍ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചില്‍ തുടരുന്നു
കാണാതായ ഇന്ത്യന്‍ നാവികനായി തെരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Sep 14, 2026, 05:38 IST
സംഭവവുമായി ബന്ധപ്പെട്ട് ഒമാന്‍ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്.
ഒമാന്‍ തീരത്ത് ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച കപ്പലിന് നേരേ ആക്രമണം. പനാമ പതാകയുള്ള എംടി എല്‍ ഗയ എന്ന കപ്പലിന് നേരേയാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 14 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 13 പേരെ രക്ഷിച്ചതായും എന്നാല്‍ ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യന്‍ നാവികനായി തെരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാന്‍ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികളും രക്ഷാപ്രവര്‍ത്തനവും നിരീക്ഷിച്ചുവരികയാണെന്നും ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.