ഈസ്റ്റ് - വെസ്റ്റ് പൈപ്പ്ലൈന് നേരെയുണ്ടായ ആക്രമണം ; ഒക്ടോബര്‍ മാസത്തില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകില്ലെന്ന് യൂറോപ്യന്‍ റിഫൈനറികളെ അറിയിച്ച് സൗദി അരാംകോ

പ്രധാനപ്പെട്ട രണ്ട് കമ്പനികളെയാണ് അരാംകോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും നിശ്ചിത അളവില്‍ യൂറോപ്യന്‍ റിഫൈനറികള്‍ക്ക് സൗദി ക്രൂഡ് ഓയില്‍ വിതരണം ചെയ്തിരുന്നു.

ഈസ്റ്റ് - വെസ്റ്റ് പൈപ്പ്ലൈന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ മാസത്തില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകില്ലെന്ന് യൂറോപ്യന്‍ റിഫൈനറികളെ അറിയിച്ച് സൗദി അരാംകോ. ബ്ലൂംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനപ്പെട്ട രണ്ട് കമ്പനികളെയാണ് അരാംകോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും നിശ്ചിത അളവില്‍ യൂറോപ്യന്‍ റിഫൈനറികള്‍ക്ക് സൗദി ക്രൂഡ് ഓയില്‍ വിതരണം ചെയ്തിരുന്നു. 1200 കിലോമീറ്റര്‍ (745 മൈല്‍) നീണ്ടുകിടക്കുന്ന ഈസ്റ്റ് - വെസ്റ്റ് പൈപ്പ്ലൈന് നേരെ കഴിഞ്ഞ ആഴ്ചയാണ് ആക്രമണം ഉണ്ടായത്. പൈപ്പ്ലൈനിന്റെ മൂന്നോളം പമ്പിങ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് സൗദി ആരോപിക്കുന്നത്. ഇതോടെ അടുത്തമാസം ക്രൂഡ് ലഭ്യതയ്ക്കായി യൂറോപ്യന്‍ റിഫൈനറികള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും.