കുവൈത്തിന് നേരെ വീണ്ടും ആക്രമണം, ഡ്രോണുകള്‍ തകര്‍ത്ത് സായുധ സേന

ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

രാജ്യത്തെ സുപ്രധാന സൈനിക, സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ കുവൈത്ത് ശക്തമായ ഭാഷയില്‍ അപലപിച്ചു. 

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം. ഡ്രോണുകളെ കുവൈത്ത് വ്യോമപ്രതിരോധ സേന തകര്‍ത്തതായി സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് അറിയിച്ചു. അതോടൊപ്പം രാജ്യത്തെ സുപ്രധാന സൈനിക, സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ കുവൈത്ത് ശക്തമായ ഭാഷയില്‍ അപലപിച്ചു. 

ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി