ഷാര്‍ജയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ നഴ്‌സറികളിലും അധ്യാപനത്തിന്റെ ഔദ്യോഗിക ഭാഷ അറബിയാക്കണമെന്ന് നിര്‍ദ്ദേശം

ഇന്നലെ ചേര്‍ന്ന ഷാര്‍ജ എജ്യുക്കേഷന്‍ അക്കാദമിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഈ നിര്‍ദ്ദേശം.

 

അക്കാദമിയുടെ എല്ലാ പരിപാടികള്‍ക്കും പരിശ്രമങ്ങള്‍ക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റി നല്‍കുന്ന മികച്ച പിന്തുണയെ അഭിനന്ദിച്ചു.

ഷാര്‍ജയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ നഴ്‌സറികളിലും അധ്യാപനത്തിന്റെ ഔദ്യോഗിക ഭാഷ അറബിയാക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ശെയ്ഖ് സുല്‍ത്താന്റെ അധ്യക്ഷതയില്‍ ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റിയിലെ അക്കാദമി കെട്ടിടത്തില്‍ ഇന്നലെ ചേര്‍ന്ന ഷാര്‍ജ എജ്യുക്കേഷന്‍ അക്കാദമിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഈ നിര്‍ദ്ദേശം.

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിന്റെ തുടക്കത്തില്‍, ബോര്‍ഡ് അംഗങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, വിദ്യാഭ്യാസ, അക്കാദമികവും കരിക്കുലം സംബന്ധിയുമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അക്കാദമിയുടെ എല്ലാ പരിപാടികള്‍ക്കും പരിശ്രമങ്ങള്‍ക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റി നല്‍കുന്ന മികച്ച പിന്തുണയെ അഭിനന്ദിച്ചു.