പുതുവത്സര തലേന്ന് ലണ്ടനില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 1.40ന് ഹീത്രൂവില്‍ നിന്ന് ദുബൈയിലേക്ക് പറന്നുയര്‍ന്ന വിമാനത്തില്‍ വൈകാതെ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പുതുവത്സര തലേന്ന് ലണ്ടനില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. 500ഓളം യാത്രക്കാരുമായി പുറപ്പെട്ട EK002 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്.
ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 1.40ന് ഹീത്രൂവില്‍ നിന്ന് ദുബൈയിലേക്ക് പറന്നുയര്‍ന്ന വിമാനത്തില്‍ വൈകാതെ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാന്‍ഡിംഗിന് അനുവദനീയമായതിലും കൂടുതല്‍ ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാല്‍ ഭാരം കുറയ്ക്കാനായി ഏകദേശം ഒരു മണിക്കൂറോളം വിമാനം ലണ്ടന് മുകളില്‍ വട്ടമിട്ട് പറന്നു. ഫ്‌ലൈറ്റ് റഡാറിലെ വിവരങ്ങള്‍ പ്രകാരം, ഏകദേശം 10,000 അടി ഉയരത്തില്‍ വട്ടമിട്ട് പറന്ന ശേഷമാണ് വൈകുന്നേരം 4.28-ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയത്. വിമാനം ഇറങ്ങുന്ന സമയത്ത് മുന്‍കരുതലായി എമര്‍ജന്‍സി വാഹനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.