യുഎഇയിലെ പ്രവാസികൾക്ക് പാസ്പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്
മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങിയതോടെയാണ് കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് സേവനങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ നൽകിയതിനെ തുടർന്നുണ്ടായ വൻ തിരക്കിനും ആശയക്കുഴപ്പങ്ങൾക്കും ഇതോടെ പരിഹാരമാകും.
സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകും.
അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും ഇനി മുതൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കില്ല. പകരം നിശ്ചിത 'ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ' സന്ദർശിക്കണം.