അജിത് ഡോവല്‍ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

 

സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ സഹകരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് റിയാദില്‍ ഈ നിര്‍ണായക ചര്‍ച്ച നടന്നത്.

ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ സഹകരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് റിയാദില്‍ ഈ നിര്‍ണായക ചര്‍ച്ച നടന്നത്.

റിയാദിലെത്തിയ അജിത് ഡോവലിനെ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്‍-സാതി, ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹേല്‍ അജാസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉഭയകക്ഷി ബന്ധത്തിന് പുറമെ, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും പൊതുവായ താല്പര്യമുള്ള മറ്റ് ആഗോള വിഷയങ്ങളും ചര്‍ച്ചയില്‍ ഇടംപിടിച്ചു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള ക്രിയാത്മകമായ ചര്‍ച്ചകളാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.