സൗദിയിലേക്കുള്ള വിമാനയാത്രയ്ക്ക് വീണ്ടും നിയന്ത്രണം; ഇൻഡിഗോ സർവീസ് റദ്ദാക്കൽ നീട്ടി
സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള ചില വിമാന സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം ഇൻഡിഗോ എയർലൈൻസ് നീട്ടി. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമ്മാം സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയത്.
സൗദി അറേബ്യ :സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള ചില വിമാന സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം ഇൻഡിഗോ എയർലൈൻസ് നീട്ടി. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമ്മാം സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയത്.
ഈ തീരുമാനം നാട്ടിലേക്ക് വരാനും തിരിച്ചുപോകാനും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള നിരവധി പ്രവാസികളെ ബാധിച്ചേക്കാം. സർവീസ് റദ്ദാക്കിയ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുകയോ യാത്രാ തീയതി മാറ്റിനൽകുകയോ ചെയ്യുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നുണ്ട്.
ബുക്കിങ് സമയത്ത് നൽകിയ മൊബൈൽ നമ്പറുകളിലേക്ക് വിമാനക്കമ്പനി അറിയിപ്പുകൾ അയക്കുന്നുണ്ട്. സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവർ യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണം. ടിക്കറ്റ് റദ്ദാക്കപ്പെട്ടിട്ടുണ്ടോ, പുതിയ തീയതി ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗികമായി ഉറപ്പുവരുത്തിയശേഷം മാത്രം വിമാനത്താവളത്തിലേക്ക് പോകുന്നതാണ് ഉചിതം.