യുഎഇ വ്യോമപാതയിലെ ഗതാഗതം സാധാരണ നിലയിലായതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയും
ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
May 3, 2026, 16:15 IST
ഫെബ്രുവരി 28 മുതല്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് വില കുറയാന്‍ പ്രധാന കാരണം.
യുഎഇ വ്യോമപാതയിലെ ഗതാഗതം സാധാരണ നിലയിലായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളില്‍ പ്രതിഫലിച്ചു തുടങ്ങും. ഫെബ്രുവരി 28 മുതല്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് വില കുറയാന്‍ പ്രധാന കാരണം.
ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസേന 40 സര്‍വീസുകള്‍ നടത്തിയിരുന്ന ഇന്‍ഡിഗോ നിലവില്‍ അതിന്റെ പകുതിയില്‍ താഴെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ഇവ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിരക്ക് പകുതിയോളമായി കുറഞ്ഞേക്കും.