ഖത്തറിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ഇന്ത്യ-ഖത്തർ വിമാന സർവീസുകള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 1 മുതല്‍ പൂർണ്ണതോതില്‍ പുനരാരംഭിക്കുന്നു.ഫെബ്രുവരി അവസാനം ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത, ഇസ്ലാമാബാദില്‍ വെച്ച്‌ രൂപീകരിച്ച താല്‍ക്കാലിക വെടിനിർത്തല്‍ ധാരണയുടെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്നതോടെയാണ് സർവീസുകള്‍ സാധാരണ നിലയിലാകുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് മെയ് 1 മുതല്‍ തന്നെ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളില്‍ നിന്നുള്ള സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്

ഇന്ത്യ-ഖത്തർ വിമാന സർവീസുകള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 1 മുതല്‍ പൂർണ്ണതോതില്‍ പുനരാരംഭിക്കുന്നു.ഫെബ്രുവരി അവസാനം ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത, ഇസ്ലാമാബാദില്‍ വെച്ച്‌ രൂപീകരിച്ച താല്‍ക്കാലിക വെടിനിർത്തല്‍ ധാരണയുടെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്നതോടെയാണ് സർവീസുകള്‍ സാധാരണ നിലയിലാകുന്നത്.

ഇൻഷുറൻസ് കമ്പനികള്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികള്‍ ഖത്തറിലേക്കുള്ള തങ്ങളുടെ സർവീസുകള്‍ പുനഃസ്ഥാപിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് മെയ് 1 മുതല്‍ തന്നെ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളില്‍ നിന്നുള്ള സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ ഡല്‍ഹിയില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങള്‍ മെയ് 2 മുതല്‍ ആരംഭിക്കും.

ഇൻഡിഗോയും മെയ് 1 മുതല്‍ വിവിധ ഇന്ത്യൻ നഗരങ്ങളില്‍ നിന്ന് ദോഹയിലേക്ക് സർവീസുകള്‍ നടത്തുന്നുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമം അതത് കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി യാത്രക്കാർക്ക് നിർദ്ദേശം നല്‍കി