രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് മേയ് 1 മുതല്‍ പുനരാരംഭിക്കും.

 

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മേയ് 1 മുതല്‍ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. മേഖലയില്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെയാണ് സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നത്. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് മേയ് 1 മുതല്‍ പുനരാരംഭിക്കും. എയര്‍ ഇന്ത്യ ദില്ലിയില്‍ നിന്നുള്ള നേരിട്ടുള്ള സര്‍വീസുകള്‍ മേയ് 2 മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ വിമാന സര്‍വീസുകളുടെ സമയത്തെക്കുറിച്ച് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യത വരുത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു.