മസ്കറ്റിൽ നിന്നും കേരളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്

മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു.ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.

 

തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രി 11:25ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും

ദില്ലി  : മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു.ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സർവീസുകള്‍ പുതിയ ഷെഡ്യൂളിലില്ല.

തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രി 11:25ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും. തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രി 8:10ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലർച്ചെ 1:20ന് കണ്ണൂരിലെത്തും. മുംബൈ, ദില്ലി സെക്ടറുകളിലേക്കുള്ള സർവീസുകള്‍ നിലവിലുള്ളതുപോലെ തുടരും.