നിര്‍ത്തിവച്ചിരുന്ന വിവിധ സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്
ഈ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം ഘട്ടഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
Jul 3, 2026, 12:34 IST
കോഴിക്കോട് - കുവൈറ്റ് സര്‍വീസുകള്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച മുതലും ബെംഗളൂരു - കുവൈറ്റ് സര്‍വീസുകള്‍ ജൂലൈ നാല് ശനിയാഴ്ച മുതലും വീണ്ടും ആരംഭിക്കും.
പശ്ചിമേഷ്യന്‍ മേഖലയിലെ സര്‍വീസുകളില്‍ ഉണ്ടായ തടസ്സങ്ങള്‍ പരിഹരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കുവൈറ്റ്, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ലൈന്‍ വീണ്ടും ആരംഭിച്ചത്. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഈ തീരുമാനത്തിലൂടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് - കുവൈറ്റ് സര്‍വീസുകള്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച മുതലും ബെംഗളൂരു - കുവൈറ്റ് സര്‍വീസുകള്‍ ജൂലൈ നാല് ശനിയാഴ്ച മുതലും വീണ്ടും ആരംഭിക്കും. വരും ദിവസങ്ങളില്‍ ഈ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം ഘട്ടഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.