യാത്രക്കാര്‍ക്ക് 129 ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കി എയര്‍ അറേബ്യ

സ്‌പെഷ്യല്‍ ഓഫര്‍ ലോകം മുഴുവനുള്ള നെറ്റ്വര്‍ക്കിലുടനീളമുള്ള 500000 സീറ്റുകളില്‍ ലഭ്യമാണ്
 

യാത്രക്കാര്‍ക്ക് 129 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയര്‍ അറേബ്യ. നെറ്റ്വര്‍ക്കിലുടനീളമുള്ള 500000 സീറ്റുകള്‍ 129 യുഎഇ ദിര്‍ഹം മുതല്‍ ലഭ്യമാകും. ഒക്ടോബര്‍ 20ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 2025 മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 25 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.

സ്‌പെഷ്യല്‍ ഓഫര്‍ ലോകം മുഴുവനുള്ള നെറ്റ്വര്‍ക്കിലുടനീളമുള്ള 500000 സീറ്റുകളില്‍ ലഭ്യമാണ്. ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. airarabia.com സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.