കുട്ടികളെക്കൊണ്ടുള്ള ബാലവേല തടയുക ലക്ഷ്യം; 'റിപ്പോര്‍ട്ട് മി' സേവനം ആരംഭിച്ച് കുവൈറ്റ്
കുട്ടികളെക്കൊണ്ടുള്ള ബാലവേല തടയുക ലക്ഷ്യം; 'റിപ്പോര്‍ട്ട് മി' സേവനം ആരംഭിച്ച് കുവൈറ്റ്
കുട്ടികളെക്കൊണ്ട് നിയമ വിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്നതുമെല്ലാം എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നതും മറ്റും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പുതിയ സംവിധാനം രൂപപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നതും മറ്റ് തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ച് കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). 'റിപ്പോര്‍ട്ട് മി' എന്നതാണ് അതോറിറ്റിയുടെ പുതിയ സേവനത്തിന്റെ പേര്. കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നതും മറ്റും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പുതിയ സംവിധാനം രൂപപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
കുട്ടികളെക്കൊണ്ട് നിയമ വിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്നതുമെല്ലാം എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളാണ് നിയമലംഘനങ്ങള്‍ നടത്തുന്നതെന്ന് കണ്ടെത്താന്‍ സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും തൊഴിലിടങ്ങളില്‍ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നത് തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കുട്ടികളെ കണ്ടാല്‍ ഉടന്‍ തന്നെ 'റിപ്പോട്ട് മി' എന്ന സേവനത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ മറ്റ് തൊഴില്‍ നിയമ ലംഘനങ്ങളും ഇതില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റും.