അഹമ്മദാബാദ് വിമാനാപകടം: ഇന്ത്യയോടൊപ്പമെന്ന് യുഎഇ

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് യുഎഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. 

 

ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'- ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. യുഎഇ ജനതയുടെ മനസ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും കുറിച്ചുള്ള ചിന്തകളും നിങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനകളും ഉണ്ടാകും. ഒപ്പം ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'- ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് യുഎഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. 

അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപം ഉണ്ടായ എയര്‍ഇന്ത്യ വിമാന അപകടത്തില്‍ അനുശോചനം അറിയിക്കുന്നു. ഒപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ദു:ഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ ദുരന്ത സാഹചര്യം മറികടക്കുന്നതില്‍ യുഎഇ ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.