ഡ്രൈവിംഗിനിടെ വീഡിയോ ചിത്രീകരിച്ചാലും ലൈന്‍ തെറ്റിച്ചാലും നടപടി; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കുവൈറ്റ്

വിവിധ പ്രദേശങ്ങളിലെ പൊതുയിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങളും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.

 

ജംഗ്ഷനുകളിലേക്കും ട്രാഫിക് സിഗ്‌നലുകളിലേക്കും അടുക്കുമ്പോള്‍ റോഡിലെ അടയാളങ്ങളും വരകളും ഡ്രൈവര്‍മാര്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം നിര്‍ദ്ദേശിച്ചു.

കുവൈറ്റില്‍ ലൈന്‍ തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്കും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നവര്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനൊപ്പം, വിവിധ പ്രദേശങ്ങളിലെ പൊതുയിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് വാഹനങ്ങളും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.

ജംഗ്ഷനുകളിലേക്കും ട്രാഫിക് സിഗ്‌നലുകളിലേക്കും അടുക്കുമ്പോള്‍ റോഡിലെ അടയാളങ്ങളും വരകളും ഡ്രൈവര്‍മാര്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ തിരിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ലൈനുകള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. മറ്റ് ലൈനുകളില്‍ നിന്ന് പെട്ടെന്ന് വാഹനം വെട്ടിത്തിരിക്കുന്നത് വലിയ ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുക, സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ് നടത്തുക തുടങ്ങിയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും