ഖത്തറിലെ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.

 

ഇറാന്‍ എംബസി ജീവനക്കാരെ 'പേഴ്‌സണ്‍ നോണ്‍ ഗാറ്റ' ആയി പ്രഖ്യാപിച്ചു.

ഖത്തറിലെ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.

എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എംബസിക്ക് അയച്ച ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ഇറാന്‍ എംബസി ജീവനക്കാരെ 'പേഴ്‌സണ്‍ നോണ്‍ ഗാറ്റ' ആയി പ്രഖ്യാപിച്ചു.