അബുദാബിയില്‍ വാടക ഉയരുന്നു, പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന

ആവശ്യത്തിന് അനുപാതികമായി കെട്ടിടങ്ങള്‍ ലഭ്യമല്ല എന്നതും വിലക്കയറ്റത്തിന് കാരണമാണ്.
 

അബുദാബിയിലെ കെട്ടിട വാടകയില്‍ കുതിപ്പ്. പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വാടക വര്‍ധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജന്‍സികള്‍ ചൂണ്ടാക്കിട്ടുന്നു.

വില്ലകള്‍ക്ക് 10 ശതമാനവും അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 16 ശതമാനവുമാണ് ശരാശരി വര്‍ധനയെങ്കിലും ചിലയിടങ്ങളില്‍ വില ഇതിലും കൂടുതലാണ്.
അതേസമയം ആവശ്യക്കാരുടെ എണ്ണവും വര്‍ഷത്തില്‍ 9ശതമാനം വീതം കൂടുന്നുണ്ട്. ആവശ്യത്തിന് അനുപാതികമായി കെട്ടിടങ്ങള്‍ ലഭ്യമല്ല എന്നതും വിലക്കയറ്റത്തിന് കാരണമാണ്.
എമിറേറ്റിലെ പ്രധാന സ്ഥലങ്ങളായ യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ് എന്നിവിടങ്ങളിലെ വില വര്‍ധന. സാദിയാത്ത് ദ്വീപിലെ വില്ലകളില്‍ 14 ശതമാനവും യാസ് ദ്വീപില്‍ 13 ശതമാനവും അല്‍ റീഫ് വില്ലകളില്‍ എട്ടു ശതമാനവും വാടക വര്‍ധിച്ചു. അപ്പാര്‍ട്ട്മെന്റ് വിഭാഗത്തില്‍ യാസ് ദ്വീപില്‍ 15 ശതമാനവും സാദിയാത്തില്‍ 14 ശതമാനവും റീം ദ്വീപില്‍ 12 ശതമാനവും വര്‍ധനയുണ്ടായി.