അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു
നിലവിലുള്ള എല്ലാ പാര്‍പ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകള്‍ പുതുക്കുമ്പോള്‍ ഒരു ദിര്‍ഹം പോലും വര്‍ധിപ്പിക്കാന്‍ പാടില്ല.
Jun 2, 2026, 14:58 IST
ജൂണ്‍ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വന്നു.
അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്ററിന്റെ ഉത്തരവ്. ജൂണ്‍ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വന്നു. നിലവില്‍ മേഖലയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര നടപടി.
നിലവിലുള്ള എല്ലാ പാര്‍പ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകള്‍ പുതുക്കുമ്പോള്‍ ഒരു ദിര്‍ഹം പോലും വര്‍ധിപ്പിക്കാന്‍ പാടില്ല. മുന്‍പ് വാടകയ്ക്ക് നല്‍കിയിരുന്ന ഒരു ഫ്‌ലാറ്റോ ഓഫീസോ പുതിയൊരാള്‍ക്ക് വാടകയ്ക്ക് നല്‍കുമ്പോഴും, മുന്‍പത്തെ കരാറിലെ അതേ തുക മാത്രമേ ഈടാക്കാവുന്നൂ. വില വര്‍ധിപ്പിക്കാന്‍ പാടില്ല. താല്ക്കാലികമായി ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.