വിമാനത്തിലേക്ക് നീങ്ങും മുമ്പ് തിരിഞ്ഞു നടന്ന് അബുദാബി കിരീടാവകാശി ; ഇന്ത്യന്‍ ഡ്രൈവറോട് യാത്ര പറഞ്ഞ് ഹസ്ത ദാനം
വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പ്രശംസിക്കുന്നത്
തിരിച്ചുപോകാനായി വിമാനത്തിലേക്ക് നീങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ യാത്രയില്‍ ഉടനീളമുണ്ടായിരുന്ന കാര്‍ ഡ്രൈവറുടെ അടുത്തേക്ക് തിരികെ എത്തി കൈകൊടുത്ത് നന്ദി അറിയിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായത്.
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന അബുദാബി കിരീടാവകാശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ ഒരു ചെറിയ ഹൃദയസ്പര്‍ശിയായ നിമിഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തിരിച്ചുപോകാനായി വിമാനത്തിലേക്ക് നീങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ യാത്രയില്‍ ഉടനീളമുണ്ടായിരുന്ന കാര്‍ ഡ്രൈവറുടെ അടുത്തേക്ക് തിരികെ എത്തി കൈകൊടുത്ത് നന്ദി അറിയിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായത്.
വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പ്രശംസിക്കുന്നത്. യുഎഇ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും മൂല്യങ്ങളെയാണ് ഷെയ്ഖ് ഖാലിദിന്റെ പ്രവര്‍ത്തികളിലൂടെ പ്രതിഫലിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.