സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കും

വലിയ പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതായാല്‍ ഇന്ന് തന്നെ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്.

 

ഇന്നലെ വൈകീട്ടോടെ അബ്ദുറഹീമിന്റെ 20 വര്‍ഷം നീണ്ട ജയില്‍വാസം പൂര്‍ത്തിയായിരുന്നു. 

വധശിക്ഷ ഒഴിവായി മോചനം കാത്ത് സൗദി അറേബ്യയിലെ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ ജയില്‍ മോചനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് വ്യക്തത വന്നേക്കും. ജയില്‍ മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്കാണ് ജയില്‍ ഓഫീസ് സമയം തുടങ്ങുന്നത്. ഇന്ന് മോചന ഉത്തരവ് ഇറങ്ങും എന്ന പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബവും നിയമ സഹായ സമിതിയും. ഇന്നലെ വൈകീട്ടോടെ അബ്ദുറഹീമിന്റെ 20 വര്‍ഷം നീണ്ട ജയില്‍വാസം പൂര്‍ത്തിയായിരുന്നു. 

വലിയ പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതായാല്‍ ഇന്ന് തന്നെ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. ജയില്‍ മോചിതനായാല്‍ എംബസി വഴി വേഗം നാട്ടില്‍ എത്തിക്കാനാണ് നീക്കം.