'ചെറിയ പെരുന്നാള്‍ സമ്മാനം'; ദുബൈയില്‍ മൂന്ന് ദിവസം പാര്‍ക്കിങ് സൗജന്യം

ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളില്‍ മൂന്ന് ദിവസം സൗജന്യ പാർക്കിങ് അനുവദിച്ച്‌ ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).

 

ഈദ് ഒന്നാം ദിവസം മുതല്‍ മൂന്നാം ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക

ദുബൈ: ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളില്‍ മൂന്ന് ദിവസം സൗജന്യ പാർക്കിങ് അനുവദിച്ച്‌ ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഈദ് കഴിഞ്ഞ് നാലാം ദിവസം മുതല്‍ സാധാരണ നിരക്ക് പുനരാരംഭിക്കും.

ഈദ് ഒന്നാം ദിവസം മുതല്‍ മൂന്നാം ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മള്‍ട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങള്‍ ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ് മേഖലകള്‍ക്കും ഈ ഇളവ് ബാധകും. ശവ്വാല്‍ മാസപ്പിറവി കാണുന്നതനുസരിച്ച്‌ മാർച്ച്‌ 19 വ്യാഴമോ അല്ലെങ്കില്‍ മാർച്ച്‌ 20 വെള്ളിയോ ആണ് പെരുന്നാള്‍ പ്രതീക്ഷിക്കുന്നത്.