റിയാദിൽ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരിച്ചു

റിയാദിലുണ്ടായ മിസൈല്‍ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു.യുപി സ്വദേശിയായ രവി ഗോപാല്‍ ആണ് അന്തരിച്ചത്.

 

താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

റിയാദിലുണ്ടായ മിസൈല്‍ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു.യുപി സ്വദേശിയായ രവി ഗോപാല്‍ ആണ് അന്തരിച്ചത്.

മാർച്ച്‌ 18-ന് റിയാദിന് നേർക്കുണ്ടായ മിസൈല്‍ ആക്രമണത്തിനിടെ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. മാർച്ച്‌ 18-ന് വൈകിട്ട് തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതിനെ തുടർന്ന് രവി ഗോപാല്‍ ഉള്‍പ്പെടെ നാല് വിദേശ തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് രവി ഗോപാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.രവി ഗോപാലിന്റെ വിയോഗത്തില്‍ സൗദിയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.