സ്വദേശിക്ക് ജോലി ; സമയ പരിധി ലംഘിച്ചാല്‍ 96000 ദിര്‍ഹം പിഴ ;യുഎഇയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം അവസാനിക്കുക ഡിസംബര്‍ 31ന്

വ്യാജ രേഖയുണ്ടാക്കിയാലും വന്‍ തുക പിഴയും ഉപരോധവും ഏര്‍പ്പെടുത്തും.
 

യുഎഇയിലെ രണ്ടാം ഘട്ട സ്വദേശിവത്കരണ പദ്ധതിയുടെ സമയ പരിധി ഡിസംബര്‍ 31 നകം തീരും. 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ കമ്പനികളില്‍ ഈ വര്‍ഷം ഒരു സ്വദേശിയെ ജോലിക്കു വയ്ക്കണമെന്നാണ് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 96000 ദിര്‍ഹം പിഴ ചുമത്തും. 
2025 ലും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 1.08 ലക്ഷം ദിര്‍ഹമായി ഉയര്‍ത്തും.
വ്യാജ രേഖയുണ്ടാക്കിയാലും വന്‍ തുക പിഴയും ഉപരോധവും ഏര്‍പ്പെടുത്തും.