കാലാവധി കഴിഞ്ഞ തീര്‍ഥാടകരുടെ വിവരം അറിയിച്ചില്ലെങ്കില്‍ ഒരു ലക്ഷം റിയാല്‍ പിഴ
കാലാവധി കഴിഞ്ഞ തീര്‍ഥാടകരുടെ വിവരം അറിയിച്ചില്ലെങ്കില്‍ ഒരു ലക്ഷം റിയാല്‍ പിഴ
രാജ്യത്തെ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷ എന്നീ മേഖലകളിലെ ഏതുവിധത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും അത് ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പൊതുജനങ്ങളോട് പബ്ലിക് സെക്യൂരിറ്റി അഭ്യര്‍ത്ഥിച്ചു.
ലംഘനം നടത്തുന്ന ഓരോ വ്യക്തിയുടെയും എണ്ണത്തിനനുസരിച്ച് ഈ സാമ്പത്തിക പിഴത്തുക വര്‍ധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അനുവദിച്ച താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് വിവരം കൈമാറുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി.
നിശ്ചിത കാലാവധി പൂര്‍ത്തിയായിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ശിക്ഷാനടപടി ബാധകമാകുന്നത്. ലംഘനം നടത്തുന്ന ഓരോ വ്യക്തിയുടെയും എണ്ണത്തിനനുസരിച്ച് ഈ സാമ്പത്തിക പിഴത്തുക വര്‍ധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.