ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകൾ നിയന്ത്രിക്കാൻ വനിതകളും

 

ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകൾ നിയന്ത്രിക്കാൻ വനിതകളും. ആറ് മാസത്തെ സംയോജിത പരിശീലനം പൂർത്തിയാക്കിയ വനിത സേനാംഗങ്ങൾ ചുമതലയേറ്റെടുത്തു. ആദ്യമായാണ് ദുബൈ പൊലീസിൻറെ കൺട്രോൾ ആൻഡ് കമാൻഡ് സെൻററിൽ വനിതകളെ നിയമിക്കുന്നത്.

24 സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളും പ്രാക്ടിക്കൽ പരിശീലനവും പൂർത്തീകരിച്ചാണ് വനിതകൾ ചുമതലയേറ്റത്. എമർജൻസി റെസ്‌പോൺസ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗത്തിൽ പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു. ലഫ്റ്റനൻറ് മിറ മുഹമ്മദ് മദനി, ലഫ്റ്റനൻറ് സമർ അബ്ദുൽ അസീസ് ജഷൂഹ്, ലഫ്റ്റനൻറ് ഖൂലൂദ് അഹ്‌മദ് അൽ അബ്ദുല്ല, ലഫ്റ്റനൻറ് ബാഖിത ഖലീഫ അൽ ഗാഫ്‌ലി എന്നിവരെയാണ് ആദ്യ ബാച്ചിൽ നിയമിച്ചത്. ഇവരുടെ മികവുകൾ പരീക്ഷിച്ചറിഞ്ഞതിനെ തുടർന്നാണ് നിയമനം